കോട്ടയം: കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് സഞ്ചരിച്ചിരുന്ന കാറില്‍ ബസിടിച്ച് അപകടം.

ഇടിച്ച കാറുമായി 50 മീറ്ററോളം മുന്നോട്ടോടിയ ബസിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. കടുത്തുരുത്തി ജംഗ്ഷന് സമീപം വൈകിട്ട് നാലുമണിയോടെയാണ് അപകടം.
സ്റ്റീഫന്‍ ജോര്‍ജ്ജിനെ നിസ്സാര പരുക്കുകളോടെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍വശം പൂര്ണ്ണമായിതകര്ന്നു