കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.

സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ല. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പുറത്തുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യമാണ്. കേരള കോണ്‍ഗ്രസ് അണികള്‍ എപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിനൊപ്പമാണെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസിനെ മാത്രമല്ല, സിപിഐയുടെ മന്ത്രിമാരെയും സര്‍ക്കാരിനെയുമെല്ലാം അവര്‍ വിമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യുന്നതിലോ വിമര്‍ശിക്കുന്നതിലോ തെറ്റില്ല. പക്ഷെ കീഴ്‌വഴക്കം അനുസരിച്ച് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ വാര്‍ത്ത പുറത്തുപോകാറില്ല. വാര്‍ത്ത പുറത്തുപോകുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന കാര്യമാണ്- പറഞ്ഞു
