വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പാലാ രൂപതയുടെ മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നാളെ രാവിലെ 9. 30ന് പ്രതിഷ്ഠിക്കുന്നു.

തുടർന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാളിന്റെ അവസാനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വിശുദ്ധന്റെ മാധ്യസ്ഥം തേടുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി
എത്തിക്കൊണ്ടിരിക്കു ന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ 5.15 മുതൽ കുമ്പസാരിക്കുന്നതിനുളള സൗകര്യം ഉണ്ട്.. രാവിലെ 5.30, 7,10, 12 ഉച്ചകഴിഞ്ഞ് 3,5, 7 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും. 27ന് രാവിലെ മുതൽ കള്ളപ്പ നേർച്ച വിതരണം. ഉച്ചകഴിഞ്ഞ് 4.30ന് പ്രസുദേന്തി സമർപ്പണം.
വൈകുന്നേരം 6.30ന് ജപമാല റാലി. പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 10ന് പാലാരൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിക്കുന്നു. തുടർന്ന് 12 മണിക്ക് പാലാ മഹാറാണി ജംഗ്ഷനിലേക്ക് പ്രദക്ഷിണം. വൈകുന്നേരം എട്ടുമണിക്ക് ആകാശ വിസ്മയം.
വികാരി ഫ. തോമസ് പുന്നത്താനത്ത്, അസിസ്റ്റന്റ് വികാരി ഫാ. മാത്യു വെണ്ണയപ്പള്ളി പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ കൈക്കാരന്മാരായ ടോമി കട്ടുപ്പാറ യിൽ, ജോസഫ് കൂനംകുന്നേൽ, ജോജി പൊന്നാടം വാക്കാൽ, ടോമി മംഗലത്തിൽ, പബ്ലിസിറ്റി കൺവീനർമാരായ സോജൻ കല്ലറക്കൽ, ജോസഫ് മറ്റം തുടങ്ങിയവർ വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റ് അധികാരികളുമായി ചർച്ച നടത്തി ഒരുക്കങ്ങൾ വിലയിരുത്തി.