കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി ജില്ലയിലും പുറത്തും തിരച്ചിൽ ഊർജിതം.

വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി. ഭാര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഗോവിന്ദച്ചാമിയെ തിരിച്ചറിയാനുള അടയാളങ്ങൾ ഇവയെല്ലാമാണ്. പറ്റെ വെട്ടിയ മുടിയാണ് ഗോവിന്ദച്ചാമിയുടേത്. ഇടതുകൈ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇടതു കവിളിൽ മുറിവേറ്റ പാടുമുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.
