മലപ്പുറം:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെത്തുടർന്ന്, പാമ്പിനെ കണ്ടെത്തിയ നാട്ടുകാർ അതിനെ തല്ലിക്കൊന്നു. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.