Kerala

എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ

കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ലെന്ന് ശിവകുമാർ പറഞ്ഞു.

ഇത്തരക്കാർക്ക് ജനങ്ങളോട് എങ്ങനെ നീതി പുലർത്താനാവും എന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ ചരിത്രം ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം നടത്താതെ ബിജെപി, സിപിഎമ്മിനെ സഹായിക്കുകയാണെന്നും ഡി.കെ ശിവകുമാര്‍ മീഡിയവണിനോട് പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരം പിടിച്ച് സർക്കാരുണ്ടാക്കുമെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനൊത്ത തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top