കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ തുടര്‍നടപടികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ചോദിച്ചതിന് സര്‍ക്കാരിന് നന്ദി പറഞ്ഞ് സിസ്റ്റര്‍ റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ തന്നെ നല്‍കിയതിന് നന്ദിയെന്നും സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി എന്നായിരുന്നു സിസ്റ്റര്‍ റാണിറ്റ് പറഞ്ഞത്. സംഭവത്തില്‍ നടന്ന സമരങ്ങളെയോ പ്രതിഷേധങ്ങളെയോ കുറിച്ച് അറിയില്ലെന്നും ജനങ്ങള്‍ അങ്ങനെയൊക്കെ നടത്തുന്നുണ്ടാകുമെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. തനിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും റാണിറ്റ് കൂട്ടിച്ചേര്‍ത്തു.