Kerala

ഷിബു പീറ്ററിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി സർവീസ് എക്സലൻസ് പുരസ്‌കാരം

 

പാലാ: പാലാ പീറ്റർ ഫൗണ്ടേഷൻ ചെയർമാനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഷിബു പീറ്റർ വെട്ടുകല്ലേലിന് അമേരിക്കയിലെ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ ഹ്യുമാനിറ്റി സർവീസ് എക്സലൻസ് അവാർഡ് ലഭിച്ചു.

വൃക്കരോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സഹായം ലഭ്യമാക്കുന്നതിനും ആരോഗ്യരംഗത്തെ ബോധവൽക്കരണത്തിനുമായി അദ്ദേഹം ദീർഘകാലമായി നടത്തിവരുന്ന നിസ്വാർത്ഥ സേവനങ്ങൾ പരിഗണിച്ചാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
കേരളത്തിലെ വിവിധ ആശുപത്രികൾക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന നൽകിയും അർഹരായ നിർധന രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

വൃക്കരോഗം നേരത്തേ കണ്ടെത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി മൊബൈൽ ലാബ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകിവരുന്നു.

അമേരിക്കയിലെ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് അംഗം, ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി ബോർഡ്‌ മെമ്പർ കൂടിയായ ഷിബു പീറ്റർ, വിവിധ സന്നദ്ധ സംഘടനകളുമായും റോട്ടറി ക്ലബ്ബുകളുമായും സഹകരിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top