Kerala

ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എം എ ഷഹനാസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി തമ്പി. എം എ ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി. ആരോപണം അടിസ്ഥാന രഹിതം. ഇന്ന് വക്കീൽ നോട്ടീസ് അയക്കും.

മാനനഷ്ടത്തിന് കോടതി മുഖേന നിയമനടപടികൾ ഉണ്ടാകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കർഷക സമരത്തിന്റെ ഭാഗമായി ക്ഷണിച്ചെന്നത് വസ്തുതാ വിരുദ്ധം. സാരി ഉടുത്തതുമായി ബന്ധപ്പെട്ട് പറഞ്ഞതും അടിസ്ഥാനരഹിതം. ഷഹനാസിനെതിരെ കേസെടുക്കണം. ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും രാഹുൽ പരാതിയിൽ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top