രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഒരു പാര്‍ട്ടിയും എടുക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് എടുത്തതെന്ന് ആവര്‍ത്തിച്ച് ഷാഫി പറമ്പില്‍ എം പി.

രാഹുല്‍ വിഷയവുമായി ബന്ധപ്പെടുത്തി തന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവര്ക്കും അറിയാമെന്നും അതിലൊന്നും പ്രയാസമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ലെന്നും ഷാഫി പറഞ്ഞു.
‘രാഷ്ട്രീയമായി എന്നെ പറയുന്നതിന്റെ കാര്യവും കാരണവും എല്ലാവര്ക്കും അറിയാം. അതിലൊന്നും എനിക്ക് പ്രയാസം ഇല്ല. പറഞ്ഞത് കേള്‍ക്കാനും തയ്യാറാണ്. മൂക്ക് പൊളിച്ചാല്‍ അതിനും തയ്യാറാണ്.

ഇതുകൊണ്ടൊന്നും പറയേണ്ടത് ഞാന്‍ പറയാതിരിക്കും എന്ന് ആരും ധരിക്കേണ്ടതില്ല എന്ന് സ്നേഹത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു’, എന്നായിരുന്നു ഷാഫിയുടെ വാക്കുകള്‍.