Kerala

ഷാഫി പറമ്പിലിനെതിരായ ലെെംഗികാരോപണം;സുരേഷ് ബാബുവിനെതിരെ പരാതി നൽകി കോണ്‍ഗ്രസ്

കോഴിക്കോട്: കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരായ ലെെംഗികാരോപണത്തിൽ പൊലീസില്‍ പരാതി.

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു.

സുരേഷ് ബാബുവിന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top