പാലക്കാട്: ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷാഫി പറമ്പിൽ എംപിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു.

സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നാണ് വെല്ലുവിളി. താൻ ഉന്നയിച്ച വിഷയം ഷാഫി തന്നെ ഏറ്റെടുത്തു.
കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളിയുണ്ടോ എന്ന് നോക്കുന്നതെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് ചോദിച്ചു.
പറയേണ്ടത് പറയാൻ ശേഷിയുള്ളതു കൊണ്ടാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.