കുന്നംകുളം കസ്റ്റഡി മർദനത്തിനു പിന്നാലെ പൊലീസിന്‍റെ ക്രൂരത വെളിപ്പെടുത്തുന്ന മറ്റൊരു തുറന്നുപറച്ചിൽകൂടി. ഇത്തവണ മുൻ എസ്.എഫ്.ഐ നേതാവാണ് ലോക്കപ്പിൽ നേരിട്ട ക്രൂര മർദനം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ കോന്നി സി.ഐ മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്ന് ജയകൃഷ്ണന്‍ തണ്ണിത്തോട് പറയുന്നു. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്‌തു.
പറഞ്ഞാൽ 10 പേജിൽ അധികം വരും. എന്റെ പാർട്ടിയുടെ സംരക്ഷണമാണ് താൻ ഇന്ന് ജീവിച്ചിരിക്കുന്നത്തിന്റെ കാരണമെന്നും

ആറുമാസം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെന്നും എസ്.എഫ്.ഐ മുൻ പത്തനംതിട്ട ജില്ല പ്രസിഡന്‍റായിരുന്നു ജയകൃഷ്ണൻ പോസ്റ്റിൽ പറയുന്നു.