കേരള ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി യുഡിഎസ്എഫ് . വർഷങ്ങളായി എസ്എഫ്ഐയുടെ കൈവശമുണ്ടായിരുന്ന യൂണിയൻ പത്തിൽ ഒൻപത് സീറ്റുകൾ നേടിയാണ് യുഡിഎസ്എഫ് പിടിച്ചെടുത്തത്.

ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് സ്ഥാനാർഥികൾ ഏഴ് സീറ്റിലും കെഎസ്യു രണ്ട് സീറ്റിലും വിജയിച്ചു . സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് യുഡിഎസ്എഫ് ഇത്രയും വലിയ ഭൂരിപക്ഷത്തോടെ യൂണിയൻ ഭരണം സ്വന്തമാക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചിരുന്നെങ്കിലും ഇത്രയും വലിയൊരു മുന്നേറ്റം ആദ്യമായാണ് ഉണ്ടാകുന്നതെന്ന് സംഘടനാ പ്രവർത്തകർ വ്യക്തമാക്കി.