Kerala

പൂക്കുറ്റിയായി ആനവണ്ടിയോടിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറെ യാത്രക്കാർ തടഞ്ഞു വച്ച് പോലീസിൽ ഏൽപ്പിച്ചു

തൊടുപുഴ: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറെ യാത്രക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.ഇടുക്കി തൊടുപുഴയ്ക്ക് സമീപം മടക്കത്താനത്താണ് സംഭവം. പാലാ ഡിപ്പോയിലെ ഡ്രൈവറായ ജോർജുകുട്ടിയാണ് മദ്യപിച്ച് ബസ് ഓടിച്ചത്.

പാലാ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസ് അപകടകരമായ രീതിയിൽ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർക്ക് സംശയം തോന്നുകയായിരുന്നു.

തുടർന്ന് മടക്കത്താനത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി യാത്രക്കാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.

ഉടൻ തന്നെ യാത്രക്കാർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാഴക്കുളം പൊലീസ് ഡ്രൈവർ ജോർജുകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും തുടർനടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top