തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം.

എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനാണ് പ്രവർത്തകരുടെ ശ്രമം.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
