Kerala

സ്കൂട്ടർ മോഷണ സംഘം അറസ്റ്റിൽ; 19കാരനൊപ്പം പിടിയിലായത് പ്രായപൂർത്തിയാകാത്ത മൂന്ന് പേർ

ചാരുംമൂട്: മോഷ്ടിച്ച സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം അറസ്റ്റിൽ.19 കാരനൊപ്പം 15 വയസ്സ് മാത്രം പ്രായമുള്ള മൂന്ന് പേരുമാണ് പൊലീസിന്‍റെ പിടിയിലത്. നൂറനാട് ചെറുമുമ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശ് (നന്ദു – 19) ഉള്‍പ്പടെയുള്ളവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചാരുംമൂട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തവേയാണ് മോഷണ സംഘം പിടിയിലാകുന്നത്.

വാഹന പരിശോ​ധനയ്ക്കിടയിൽ ആണ് നമ്പർ പ്ലേറ്റില്ലാത്ത ഒരു ആക്ടീവ പൊലീസിന്റെ ശ്ര​ദ്ധയിൽ പെടുന്നത്. കൈ കാണിച്ചിട്ടും നിർത്താതെ കടന്നു കളയാൻ ശ്രമിച്ചു. സ്കൂട്ടറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് വാഹനം മോഷ്ടിച്ചതാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് നൂറനാട് സിഐ ഷൈജു എബ്രാഹിമിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തി സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ രണ്ട് ആക്ടീവ സ്കൂട്ടറുകൾ കണ്ടെടുക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top