Kerala

അവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്…; സംസ്ഥാനതല പ്രവേശനോത്സവം എളമക്കര ഗവൺമെന്റ് സ്കൂളിൽ

കൊച്ചി: രണ്ടു മാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഓരോ സ്കൂളുകളിലും ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കുന്ന പ്രവേശനോത്സവം രാവിലെ 8.45 ന് ആരംഭിക്കും. 9.30 ന് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top