ന്യൂഡല്‍ഹി: തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷനായി എൻ ശക്തൻ തുടരണമെന്ന് ശശി തരൂർ എംപി. ശക്തനെ താല്‍ക്കാലികമായി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫുമായി ചർച്ച ചെയ്തെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ചയായെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വിവാദ ഫോണ്‍ സംഭാഷണത്തെ തുടർന്നാണ് പാലോട് രവി അടുത്തിടെ ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചത്. ഇതിനെ തുടർന്നാണ് ശക്തനെ ഈ സ്ഥാനത്തേക്ക് താത്കാലികമായി നിയമിച്ചത്. നിർണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുളള ശക്തൻ ഈയൊരു ചെറിയ സ്ഥാനത്തിരിക്കാൻ വലിയ മനസ് കാണിച്ചു. അതുകൊണ്ട് ശക്തൻ തന്നെ തുടരട്ടെ എന്നാണ് ശശി തരൂരിന്റെ നിലപാട്
