തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ശരത് അപ്പാനി എന്നറിയപ്പെടുന്ന നടന്‍ ശരത് കുമാര്‍.

‘വിടപറയുന്നത് വി എസിന്റെ ശരീരം മാത്രമാണെന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ഇവിടെ നിലനില്‍ക്കുമെന്നും ശരത് ഫേസ്ബുക്കിൽ കുറിച്ചു.
കാറ്റിനും കാലത്തിനും മായ്ക്കാനാവാതെ, വി എസിന്റെ വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങള്‍ ഇവിടെ എന്നും നിലനില്‍ക്കുമെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
