പാലക്കാട്: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് പിണറായി വിജയന്റെ അറിവോടെ ‘ഡെപ്യൂട്ടേഷൻ’ പോയതാണോ എന്ന് സംശയിക്കുന്നതായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.

പിണറായി വിജയന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഒരു വ്യക്തി ബിജെപിയിൽ ചേരുമ്പോൾ അതൊരു ഡീലിന്റെ ഭാഗമാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം കൂടാതെ സമീപകാലത്ത് ബിജെപിയിൽ ചേർന്നവരുടെ പട്ടികയും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.