ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തോട് സമസ്ത യോജിക്കുന്നില്ലെന്ന് അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എന്നാല്‍ അവരെന്ന മനുഷ്യരോട് സ്നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

മുസ്ലിങ്ങളെ തീവ്രവാദിയും വര്‍ഗീയവാദിയുമാക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ സംഘടനയുടെ നിലനില്‍പ്പ് മനസിലാക്കിയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഇവിടെ സംസാരിക്കാന്‍ എത്തിയത്. മുസ്ലിങ്ങള്‍ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ന്യൂനപക്ഷങ്ങള്‍ രാജ്യവിരുദ്ധരാണെന്ന് ചിത്രീകരിക്കാന്‍ പാടില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.