കോട്ടയം: സ്ത്രീവിരുദ്ധവും അതിജീവിതമാരെ അപമാനിക്കുന്നതുമായ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോർഡിനേറ്റര്‍ സജി മഞ്ഞക്കടമ്പിൽ.

സ്ത്രീകള്‍ ലൈംഗിക ചുവയോടെ നോക്കി എന്ന് പറഞ്ഞാല്‍ കേസെടുക്കുമെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അല്‍പ വസ്ത്രധാരികളായി സ്ത്രീകള്‍ വഴിയിലേക്ക് ഇറങ്ങുകയാണ്. കാരണവന്മാര്‍ അത് നോക്കണമെന്നും സജി പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സജിയുടെ പ്രതികരണം.
‘മലയാളി പെണ്‍പിള്ളേര്‍ നടക്കുന്ന രീതിയില്‍ നടക്കണം. വല്ലതുമൊക്കെ വാരിച്ചുറ്റി ബാക്കിയൊക്കെ പ്രദര്‍ശിപ്പിച്ചു നടന്നാല്‍ ആളുകള്‍ നോക്കി എന്നിരിക്കും, കമന്റ് അടിച്ച് എന്ന് ഇരിക്കും. അതിനുള്ള സാഹചര്യം ഒഴിവാക്കണം. ഒരു സിനിമാ നടി രാഹുല്‍ ചാറ്റ് ചെയ്‌തെന്ന് പറഞ്ഞു. രാഹുലിന്റെ ചാറ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മതി. ആവര്‍ത്തിക്കരുതെന്ന് പറയാം. മോശമുണ്ടെങ്കില്‍ പരാതി കൊടുക്കണ്ടേ’, എന്നായിരുന്നു സജിയുടെ പരാമര്‍ശം.
