തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാന് ആശ്വാസകരമായ റിപ്പോർട്ടുമായി ക്രൈം ബ്രാഞ്ച്. തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ മതിയായ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, ഈ റിപ്പോർട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി ഇത് തിരിച്ചയച്ചു. അന്വേഷണ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് മടക്കിയത്.

വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. വിവാദ പ്രസംഗം ലൈവ് ചെയ്ത അക്കൗണ്ടും നശിപ്പിച്ചു. തെളിവുകൾ ശേഖരിക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഭരണഘടനയെ അധിക്ഷേപിച്ച പ്രസംഗത്തിൽ സജിചെറിയാന് രാജിവയ്ക്കേണ്ടിവന്നിരുന്നു. പൊലീസ് നൽകിയ ആദ്യ ക്ലീൻ ചിറ്റ് തള്ളിയ ഹൈക്കോടതി തുടരന്വേഷണം നിർദ്ദേശിക്കുകയായിരുന്നു.