ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എറണാകുളത്ത് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നേതാക്കള്‍ വാര്‍ത്ത സമ്മേളനം വിളിച്ചു. സാബു എം ജേക്കബിന്റെ ഒറ്റയ്ക്കുള്ള തീരുമാനമെന്നും പ്രാദേശിക നേതൃത്വത്തെയും പ്രവര്‍ത്തകരെയും നോക്കുകുത്തിയാക്കിയെന്നുമാണ് വികാരം.

ട്വന്റി 20 ജനപ്രതിനിധികള്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സാബു എം ജേക്കബ് പ്രതികരിച്ചിരുന്നു. അത് എല്ലാ പാര്‍ട്ടിയിലും ഉണ്ടാകുന്നതെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ആശയപരമായി തീരുമാനമെടുക്കുമ്പോള്‍ ഒന്നോ രണ്ടശതമാനം പോയെന്നുവരും. അതൊന്നും ട്വന്റി 20യെ ബാധിക്കില്ല. ഒന്നോ രണ്ടോ ശതമാനം പോകുമ്പോള്‍ പത്തോ നൂറോ ശതമാനം തിരികെ വരും. ഭൂരിഭാഗം പേരും തീരുമാനത്തെ പിന്തുണയ്ക്കുന്നു – അദ്ദേഹം പറഞ്ഞു.