പത്തനംതിട്ട: ശബരിമലയിൽ ഈ മണ്ഡലകാല സീസണിൽ ലഭിച്ചത് റെക്കോർഡ് വരുമാനം. ആകെ 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്.

കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. 83.17 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ വർഷം 80.25 കോടി രൂപയായിരുന്നു കാണിക്കയായി ലഭിച്ചത്.