Kerala

ശബരിമല കേസിൽ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചതില്‍ വിമര്‍ശനവുമായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതി പറഞ്ഞത് പ്രകാരമാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എന്നിട്ടും വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി പരിശോധിക്കട്ടേയെന്നും വി എന്‍ വാസവന്‍  പറഞ്ഞു. തന്ത്രിയുമായി ബിജെപി നേതാവ് നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിലെ പരമോന്നത കോടതിയായ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് എസ്‌ഐടി അന്വേഷണം കൃത്യമായി പരിശോധിച്ചാണ് അറസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ വിശദീകരിച്ചു. ജാമ്യ ഹര്‍ജി വരുമ്പോള്‍ കേസിന്റെ മെറിറ്റിലേക്ക് ഒരു കോടതിയും കടക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം- അദ്ദേഹം പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top