തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയപ്പോഴായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം

സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്’ ശിവന്‍കുട്ടി പറഞ്ഞു. പോറ്റി സോണിയയുടെ വീട്ടില്‍ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയില്‍ സ്വര്‍ണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വര്‍ണമാണെന്ന് പറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
പോറ്റിയെ കേറ്റിയേ എന്ന് പ്രതിപക്ഷം സഭയില്‍ പാടിയപ്പോള്‍ ‘സ്വര്‍ണം കട്ടത് ആരപ്പാ കോണ്‍ഗ്രസാണ് അയ്യപ്പ’ എന്ന് ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു. സോണിയയുടെ അടുത്ത് എന്തിനാണ് പോറ്റിയെ രണ്ട് തവണ കൊണ്ടുപോയതെന്നും ആരാണ് കൊണ്ടുപോയതെന്നും ശിവന്‍കുട്ടി ചോദിച്ചു