Kerala

സന്നിധാനത്ത് വീണ്ടും തിരക്ക്, ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി

ശബരിമല: രണ്ടുദിവസത്തെ നേരിയ കുറവിന് ശേഷം ശബരിമലയിൽ വീണ്ടും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.

തിങ്കളാഴ്ച മാത്രം 90,000-ത്തോളം തീർത്ഥാടകർ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു. പുലർച്ചെ നട തുറന്ന സമയം മുതൽ തന്നെ സന്നിധാനത്തേക്കും പമ്പയിലേക്കും തീർത്ഥാടകരുടെ പ്രവാഹമാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദർശനത്തിനുള്ള തിരക്കിൽ കുറവ് വന്നത്. ശനി, ഞായർ ദിവസങ്ങളിലും ഈ സ്ഥിതി തുടർന്നു.

നട തുറന്ന ശേഷം 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top