Kerala

ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ്

മലപ്പുറം: ശബരിമലയില്‍ നടന്നതുപോലെയുള്ള കൊള്ളയാണ് ആഗോള അയ്യപ്പ സംഗമത്തിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നും ദേവസ്വം മന്ത്രി കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. കട്ടവരെ ഇപ്പോള്‍ കാണാനില്ല. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പസംഗമം നടത്തി. അതിലെ കൊള്ളകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ പങ്കുണ്ട്. സഹകരണ വകുപ്പിലെ ജീവനക്കാരെ വരെ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയി. ഹൈക്കോടതിയില്‍ കണക്ക് അവതരിപ്പിച്ചപ്പോഴാണ് ഈ തട്ടിപ്പുകളെല്ലാം പുറത്തുവന്നത്. അയ്യപ്പന്റെ പേരില്‍ തന്നെ വേണോ ഈ തട്ടിപ്പ് എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top