തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവിന് നേരെ ഹൈക്കോടതി പരമാര്‍ശം നേരിട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി. എസ് പ്രശാന്തിന്റെ വെല്ലുവിളി.

തന്റെ സ്വത്ത് വിവരങ്ങൾ പരസ്യമായി പറയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് അത് സാധിക്കുമോയെന്നും പി. എസ് പ്രശാന്ത് ചോദിച്ചു. തനിക്ക് മൂന്ന് അക്കൗണ്ടുകളാണ് ഉള്ളതെന്നും മൂന്ന് ലക്ഷം ആസ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശൻ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറാണോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
അപ്പോൾ അറിയാം യഥാർത്ഥ കോടീശ്വരൻ ആരാണെന്നും പി. എസ് പ്രശാന്ത് പറഞ്ഞു. പോറ്റി തന്റെ പാലുകാച്ചിന് വന്നിട്ടുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. താൻ ഇപ്പോൾ സിപിഎമ്മിലാണെന്നും കോൺഗ്രസിലല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കണക്കും പാർട്ടിക്ക് നൽകിയിട്ടുണ്ട്. ലോൺ എടുത്താണ് വീടുപണിതത്. കുടുംബ സ്വത്ത് വിറ്റാണ് സ്ഥലം വാങ്ങിയതെന്നും പി. എസ് പ്രശാന്ത് പറഞ്ഞു.