ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ദേവസ്വം വിജിലൻസാണ് ചോദ്യം ചെയ്യുക.

അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് കാരേറ്റിലെ വീട്ടിലേക്ക് എത്തിയത്.
സ്വര്‍ണ്ണം പൂശാന്‍ സന്നിധാനത്ത് നിന്ന് 2019 ജൂലൈ 20 ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ഓഗസ്റ്റ് 25നാണ് ചെന്നൈയില്‍ എത്തിയത്.

ഇതിനിടയിലെ കാലയളവാണ് വിജിലന്‍സ് സംശയിക്കുന്നത്.