Kerala

ശബരിമല സ്വർണക്കൊള്ള; ഗോവർധന് തിരിച്ചടി, ജാമ്യ ഹർജി തള്ളി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവർധന് തിരിച്ചടി. ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ അന്വേഷണം നടക്കുകയാണെന്നും അതിനാൽ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്.

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിന് ശേഷം ജാമ്യാപേക്ഷ നൽകാനും കോടതി പ്രതിഭാഗത്തോട് നിർദേശിച്ചു. ജാമ്യം നിഷേധിച്ച് ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top