ഇടുക്കി: സിപിഐഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചു ഒരു മാസത്തിനകം ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിലായിരിക്കും പാർട്ടി പ്രവേശനമെന്നാണ് വിവരം. മൂന്ന് ടേമിലായി 15 വർഷം സിപിഐഎമ്മിന്റെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ.
