കൊച്ചി: വിവാദങ്ങൾക്കിടെ സംഘപരിവാർ സംഘടന കൊച്ചിയിൽ സംഘടിപ്പിച്ച ജ്ഞാനസഭയിൽ സംസ്ഥാനത്തെ നാല് വൈസ് ചാൻസിലർമാർ പങ്കെടുത്തു. ആർഎസ്എസ് സർ സംഘ് ചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് വി സിമാരും പങ്കെടുത്തത്.

ആരോഗ്യ സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാലാ വി സി ഡോ. കെ കെ സാജു, കാലിക്കറ്റ് സർവകലാശാലാ വി സി ഡോ. പി പി രവീന്ദ്രൻ, കുഫോസ് വി സി ഡോ. എ ബിജുകുമാർ എന്നിവരാണ് ഇന്ന് എറണാകുളം ഇടപ്പള്ളി അമൃത വിദ്യാ പീഠത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുത്തത്.
പരിപാടിയിൽ വൈസ് ചാൻസിലർമാർ പങ്കെടുക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു.
