ഡൽഹിലെ സ്കൂളുകളിൽ ആർഎസ്എസിന്റെ ചരിത്രം പാഠ്യ വിഷയമാക്കാൻ തീരുമാനം. ആർഎസ്എസ് പ്രത്യയശാസ്ത്രം ഉൾപ്പെടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും.

രാഷ്ട്രനീതി പരിപാടിയുടെ ഭാഗമായാണ് നീക്കം. ഡൽഹി വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. 12-ാം ക്ലാസുവരെയുള്ള ആർഎസ്എസ് പഠഭാഗമാകുക.
വിദ്യാർഥികളിൽ പൗരബോധവും സമൂഹികബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രനീതി എന്ന പരിപാടിയെന്നും അതിന്റെ ഭാഗമായിട്ടാണ് ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

മൗലിക കടമകളിൽ വിദ്യാർഥികൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ