India

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപണം; രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ ആര്‍എസ്എസ്

രാജസ്ഥാനില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിനെതിരെ പ്രതിഷേധം. ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടു പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു പിന്നീട്സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ജയ്പൂര്‍ പ്രതാപ് നഗറിലെ പഠന കേന്ദ്രത്തിന് എതിരെയാണ് പ്രതിഷേധമുണ്ടായത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ആണ് ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പഠനകേന്ദ്രത്തിനു മുന്നിലെത്തിയത് പുരോഹിതര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെനും പഠനകേന്ദ്രത്തില്‍ ബൈബിള്‍ ക്ലാസുകള്‍ മാത്രമാണ് നടക്കാറുള്ളത് എന്നും വിശ്വാസികള്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top