എറണാകുളം: ജോലി ചെയ്യുന്നതിനിടെ മലയിൽ നിന്നും പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്.

കോതമംഗലം മാമലക്കണ്ടത്ത് ആയിരുന്നു സംഭവം. പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ തൊഴിലിടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന സമയം അപ്രതീക്ഷിതമായി മലയിൽ നിന്നും പാറ ഇടിഞ്ഞ് താഴേക്ക് വീഴുകയും

ഇരുവരും പാറകൾക്കടിയിൽ പെട്ടുപോകുകയുമായിരുന്നു.