Kerala

മന്ത്രി റിയാസിനെ കൂക്കിവിളിച്ച് സമരം നടത്തുന്ന നഴ്‌സുമാര്‍

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂക്കി വിളിച്ചത്.

എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും മേയര്‍ ഒ സദാശിവനും റോഡ് ഷോയില്‍ ഉണ്ടായിരുന്നു. റോഡ് ഷോ കടന്നുപോകുമ്പോള്‍ മന്ത്രി സമരക്കാരെ അഭിവാദ്യം ചെയ്ത് കൈവീശി കാണിച്ചിരുന്നു. ഇൌ സമയത്താണ് കൂക്കിവിളിയുണ്ടായത്. എന്നാല്‍ മന്ത്രി ഗൗനിക്കാതെ റോഡ് ഷോ തുടര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top