കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന സിദ്ധാന്തം തള്ളി നടിയും മുൻ മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്.

സാമൂഹ്യജീവി എന്ന നിലയില്‍ പൊതുഇടങ്ങളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ് അഭിമുഖത്തില്‍ ശ്രമിച്ചത്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് മാത്രമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന സിദ്ധാന്തത്തിലേക്ക് വലിച്ചിഴച്ചത് വലിയ വേദനയുണ്ടാക്കി. മനസ്സും വായുമറിയാത്ത വ്യക്തികളെ വലിച്ചിഴച്ചതില്‍ ഹാ കഷ്ടം എന്നുമാത്രമെ പറയാനുള്ളൂവെന്നും റിനി ഫേസ്ബുക്കില്‍ കുറിച്ചു. വാക്കുകള്‍ തന്റേത് മാത്രമാണ്. ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.