Crime

വീടുവിട്ട പതിനേഴുകാരിയെ ബെംഗളൂവിരില്‍ എത്തിച്ച് പീഡനം; പ്രതികളില്‍ ഫെയ്‌സ്ബുക്ക് കാമുകനും

ഫെയ്‌സ്ബുക്ക് കാമുകനെ തേടി വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ പിടിയില്‍. ചെന്നൈ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കോയമ്പേടില്‍വച്ച് ഓട്ടോ ഡ്രൈവറും ബെംഗളൂരുവിലെത്തിച്ച് സുഹൃത്തും പീഡിപ്പിച്ചെന്നാണ് പരാതി. തമിഴ്‌നാട്് പോലീസ് എത്തിയാണ് ബെംഗളുരുവില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ചത്.

ഞായറാഴ്ചയാണ് തിരുവണ്ണാമലൈയില്‍ താമസിക്കുന്ന മുംബൈ സ്വദേശി വിഘ്‌നേഷിനെ കാണാനായി പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. ഫെയ്‌സബുക്ക് വഴിയായിരുന്നു ഇരുവരുടേയും പരിചയം. വീട്ടില്‍ നിന്നും രാത്രിയില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ രാധാകൃഷ്ണനാണ് ആദ്യം പീഡിപ്പിച്ചത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചായിരുന്നു പീഡനം. ഇയാളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പിന്നീട് തിരുവണ്ണാമലൈയിലെത്തി വിഘ്‌നേഷിനൊപ്പം ബെംഗളൂരുവിലേക്ക് പോയി. അവിടെ താമസിക്കുന്നതിനിടെയാണ് വിഘ്‌നേഷ് പീഡിപ്പിച്ചത്.

രക്ഷിതാക്കളുടെ പരാതിയില്‍ അനേഷണം നടത്തിയ പോലീസ് മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണു പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിഘ്‌നേഷിനെ ഉടന്‍ അറസ്റ്റു ചെയ്തു. ചോദ്യംചെയ്യലിലാണ് ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള െറിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top