കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗര്‍ അറസ്റ്റില്‍.

കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ മംഗളൂരു വിമാനത്താവളത്തില്‍ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി എന്നീ പേരുകളിലായി കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ മുഹമ്മദ് സാലി പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്നാപ് ചാറ്റും വഴിയായിരുന്നു ബന്ധത്തിന്റെ തുടക്കം. പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു
