പാട്‌ന: ബിഹാറില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ് കൊന്നു. ബുധനാഴ്ച വൈകുന്നേരം ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം.

അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പഴയ വീട്ടിലെ ശുചിമുറിയിലേക്ക് പ്രതികള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സഹായത്തിനായി ബഹളം വെച്ച പെണ്‍കുട്ടിയെ പ്രതികള്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ പെണ്‍കുട്ടിയുടെ കാലുകള്‍ കെട്ടിയിട്ട് കിണറ്റിലേക്ക് എറിയുകയായിരുന്നു.