India

ഭർത്താവിനെ കെട്ടിയിട്ട് തോക്കിൻമുനയിൽ ഓർക്കസ്ട്ര നർത്തകിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

പാട്‌ന: ബിഹാറില്‍ ഓര്‍ക്കസ്ട്ര നര്‍ത്തകിക്ക് നേരെ ക്രൂര പീഡനം. ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ ക്രൂരബലാത്സംഗത്തി നിരയാക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശങ്കര്‍പൂര്‍ നിവാസികളായ മനീഷ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒളിവിലുള്ള പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഷാപൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സിക്കന്ദര്‍പൂര്‍ ദിയാരയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. ഭര്‍ത്താവിനൊപ്പം ശങ്കര്‍പൂര്‍ ദിയാരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവതിയെ മൂന്ന് പേര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top