ഏനാത്ത്(പത്തനംതിട്ട): ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിൽ ആയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പത്തൊൻപതുകാരനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു.

പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിതഭവനിൽ ജിതിനാണ് (19) അറസ്റ്റിലായത്. പെൺകുട്ടിയെ കുന്നിട അഞ്ചുമലപ്പാറയിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
