പാലക്കാട്: തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി.

തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളത്. അനാവശ്യപരാമർശങ്ങൾക്കില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പറഞ്ഞു.