Kerala

ഭരണം മാറുമെന്നത് ഉറപ്പ്, 100ലധികം സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

കേരളത്തിൽ ഭരണം മാറുമെന്നത് ഉറപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 100ലധികം സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും രമേശ്‌ ചെന്നിത്തല പ്രതീക്ഷ പങ്കുവെച്ചു.

കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയാണ് ഇത്തവണ സിപിഎമ്മിൽ ഉണ്ടായത്. പാർട്ടി സെക്രട്ടറി സ്വന്തം ഭാര്യയ്ക്ക് സീറ്റ് കൊടുത്ത ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല. സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും സർക്കാരിനെതിരാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം പ്രോഗ്രാം റിപ്പോർട്ട് ഇറക്കി.

ജനങ്ങൾ സർക്കാരിന് ഒരു പ്രോഗ്രസ് റിപ്പോർട്ടും നൽകുന്നില്ല. പൂജ്യം മാർക്കാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. കള്ളത്തരങ്ങളും അസത്യങ്ങളും ആണ് പ്രോഗ്രസ്സ് റിപ്പോർട്ടിലുള്ളത് എന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top