പത്തനംതിട്ട: കേരള ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടയില്‍ ശബരിമലയിലുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ക്ഷേത്രവിശ്വാസമില്ലാത്ത ഒരു കൂട്ടം ആളുകള്‍ കാണിക്ക പോലും അടിച്ചുമാറ്റി അയ്യപ്പഭക്തന്മാരെ ചതിച്ച കഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ കഴിഞ്ഞ ഒമ്പതര വർഷമായി ദേവസ്വം പ്രസിഡന്റുമാരും ദേവസ്വം മന്ത്രിമാരും ഭക്തി തൊട്ടുതീണ്ടിയിട്ടില്ലാത്തവരോ കപടഭക്തന്മാരോ ആയതുകൊണ്ടാണ് ശബരിമലയില്‍ പോലും കാണിക്ക അടിച്ചുമാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങള്‍ നടക്കുന്നത്. ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ ഇവർ വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണ്.

മുച്ചൂടും മോഷ്ടിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്. പത്രവാർത്തകളില്‍ 1999 ല്‍ വിജയ് മല്യ സ്വര്‍ണം പൂശി നല്‍കിയ ദ്വാരപാലക ശില്‍പങ്ങളാണ് ദേവസ്വം രേഖകളില്‍ ചെമ്ബാക്കി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ബിനാമിക്കു നല്‍കിയത് എന്നാണ്.