തിരുവനന്തപുരം: പെരുമ്പാവൂരില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടഞ്ഞുനിന്നിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല.

എല്‍ദോസുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ സ്വതന്ത്രനാകാനില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

സീറ്റ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും എല്‍ദോസ് പറഞ്ഞു. പെരുമ്പാവൂരില്‍ തന്നെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ വേദനയിലാണ്. സമാനമായി അര്‍ഹതയുള്ളവര്‍ വന്നപ്പോഴാണ് മറ്റൊരാളെ പരിഗണിച്ചത്. കേരളത്തിലെ നേതൃത്വം തന്നെയാണ് പരിഗണിച്ചത്. ദേശീയ നേതൃത്വം വിജയ സാധ്യത കണ്ട് മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നു. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കും. അമ്മയെ പോലെയാണ് താന്‍ പ്രസ്ഥാനത്തെ സ്നേഹിക്കുന്നതെന്നും എല്‍ദോസ് പറഞ്ഞു.