Kerala

കേരളത്തിലെ കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നത് അപമാനകരം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല.

നിതിൻ രണ്ടാമത്തെ രോഹിത് വെമുലയാണെന്നും കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് അപമാനകരമായ സംഭവമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് വർഷം മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. ശക്തമായ അന്വേഷണം നടക്കണം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top